---
title: "വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ"
english_title: "Organdonation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352449/organdonation"
published_at: "2026-04-09T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d765512d92d_1000195174.jpg"
keywords: []
---

# വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ

> **Lead Summary:** **എറണാകുളം:** വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ ഹൃദയമടക്കമുള്ള അവയവങ്ങൾ ദാനം ചെയ്യും. കഴക്കൂട്ടം ടെക്‌നോ പാർക്കിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.ജയി ജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഹൃദയം തിരുവനന്തപുരം കിംസിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. എയർ ആംബുലൻസ് വഴിയായിരിക്കും ഹൃദയം എറണാകുളത്ത് എത്തിക്കുക.

## Article Content

**എറണാകുളം:** വോട്ടെടുപ്പ് ദിവസവും സംസ്ഥാനത്ത് അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ ഹൃദയമടക്കമുള്ള അവയവങ്ങൾ ദാനം ചെയ്യും. കഴക്കൂട്ടം ടെക്‌നോ പാർക്കിൽ ഐ ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ജയി ജയകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.ജയി ജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഹൃദയം തിരുവനന്തപുരം കിംസിൽ നിന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. എയർ ആംബുലൻസ് വഴിയായിരിക്കും ഹൃദയം എറണാകുളത്ത് എത്തിക്കുക.

മരണശേഷവും മറ്റൊരാളിലൂടെ ജീവിക്കുകയെന്ന ഈ തീരുമാനം വലിയൊരു മാനുഷിക മാതൃകയാണ്. ജയി ജയകുമാറിന്റെ ഹൃദയം, കിഡ്നികൾ, കരൾ, കണ്ണുകൾ എന്നിവയുൾപ്പെടെ അഞ്ചോളം അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് എത്തിക്കുന്നത്.ദൂരക്കൂടുതലും സമയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിലേക്ക് കൊണ്ടുപോകുന്നത്. ഹൃദയം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും വേഗത്തിൽ എത്തിക്കാൻ പോലീസ് ഗ്രീൻ ചാനൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലിസി ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352449/organdonation)