---
title: "കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352522/kannur"
published_at: "2026-04-09T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7b5c866bc2_IMG-20260409-WA0227.jpg"
keywords: []
---

# കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം

> **Lead Summary:** തലശ്ശേരി : ഒളവിലത്ത് യുഡിഎഫ് പ്രവർത്തകൻ നേരെ സിപിഎം അക്രമം. തിരുമംഗലം എൽ പി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന സബാദ് സി വി യെ കാറിൻ്റെ മുമ്പിൽ ബൈക്കിട്ടു തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.

## Article Content

തലശ്ശേരി : ഒളവിലത്ത് യുഡിഎഫ് പ്രവർത്തകൻ നേരെ സിപിഎം അക്രമം. തിരുമംഗലം എൽ പി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന സബാദ് സി വി യെ കാറിൻ്റെ മുമ്പിൽ ബൈക്കിട്ടു തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്.

ഒളവിലം മത്തിപ്പറമ്പിലെ സി.പിഎം പ്രവർത്തകൻ രാഹുൽ കാറിൻ്റെ ഡോർവലിച്ചു തുറന്നു കഴുത്ത് പിടിച്ചു ഞരിക്കുകയും, കൈക്ക് മാരകമായി പരിക്കേൽപിക്കുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യ വർഷം ചൊരിയുകയുമായിരുന്നു. സബാദി നെ തലശ്ശേരി ഇന്ദിരാഗാന്ധി കോ: ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352522/kannur)