---
title: "ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352543/idukki"
published_at: "2026-04-10T03:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d81e2364e28_police.1697912334.jpg"
keywords: []
---

# ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം

> **Lead Summary:** തൊടുപുഴ: ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലായിരുന്നു ആക്രമണം. തോട്ടം മേഖലയായ കജനപ്പാറയിൽ വെച്ചായിരുന്നു സംഭവം

## Article Content

തൊടുപുഴ: ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലായിരുന്നു ആക്രമണം. തോട്ടം മേഖലയായ കജനപ്പാറയിൽ വെച്ചായിരുന്നു സംഭവം

രാജകുമാരി മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടിനു നേരെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി മൂന്നോളം സിപിഎം പ്രവർത്തകർ ആക്രമിച്ചതായി റോയ് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352543/idukki)