---
title: "പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352548/kannur"
published_at: "2026-04-10T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8617bbef6a_IMG-20260410-WA0012.jpg"
keywords: []
---

# പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു

> **Lead Summary:** കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാർ കത്തിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്. വീടിന് നേരെയും അക്രമമുണ്ടായി. ടി പുരുഷോത്തമൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിൻ്റെ ഗ്ലാസ് ജനലുകൾ എറിഞ്ഞുടച്ചു. അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.

## Article Content

കണ്ണൂർ: പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാർ കത്തിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് അഗ്‌നിക്കിരയാക്കിയത്. വീടിന് നേരെയും അക്രമമുണ്ടായി. ടി പുരുഷോത്തമൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിൻ്റെ ഗ്ലാസ് ജനലുകൾ എറിഞ്ഞുടച്ചു. അർധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്.

ആദ്യം കാർ തീയിട്ട് കത്തിക്കാനാണ് ശ്രമിച്ചത്. കാർ ഭാഗികമായി കത്തി. പിന്നാലെ കാറിന്റെ ചില്ലുകൾ എറിഞ്ഞുടക്കുകയും ചെയ്തു. വി കുഞ്ഞികൃഷ്ണനോടൊപ്പം തുടക്കം മുതൽ കൂടെയുള്ള ആളായിരുന്നു ടി പുരുഷോത്തമൻ. ആക്രമണത്തിന് പിന്നിൽ‌ സിപിഐഎം പ്രവർത്തകരെന്നാണ് വി കുഞ്ഞികൃഷ്ണന്റെ കൂടെയുള്ളവർ ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352548/kannur)