---
title: "ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി"
english_title: "Sreenandha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352747/sreenandha"
published_at: "2026-04-11T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d99a6f2c587_Screenshot_20260410_110603_Chrome.jpg"
keywords: []
---

# ശ്രീനന്ദയുടെ മരണം; ഇൻക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ദുരൂഹതയില്ല, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

> **Lead Summary:** വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്മംഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

## Article Content

വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്മംഗളൂരുവില്‍ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ചിക്മംഗളൂരു ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയായത്. മരണത്തില്‍ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

കുട്ടിയുടെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. വസ്ത്രം കീറിയ നിലയിലായിരുന്നുവെങ്കിലും, ഇത് മരങ്ങളിലും മറ്റും കൊളുത്തി വലിച്ചതിനെ തുടർന്നുണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. കർണാടക പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നല്ല മൃതദേഹം കണ്ടെത്തിയത്. ഇത് സംശയമുണർത്തുന്നുണ്ട്. മരണത്തിലെ ദുരൂഹത നീക്കുമെന്ന് പൊലീസ് കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കാണാതായ സ്ഥലത്തും പരിസരത്തും പൊലീസ് നേരത്തെ വിശദമായ പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352747/sreenandha)