---
title: "കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്"
english_title: "covaxin india"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3528/covaxin-india"
published_at: "2021-10-05T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bc86d8192c_covaxxin.jpeg"
keywords: []
---

# കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്

> **Lead Summary:** ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. ഉച്ചയ്ക്കുശേഷം ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗം ചേരും. കൊവാക്‌സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കും. വിദഗ്ധ സമിതി നിലപാട് അനുകൂലമായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും.

## Article Content

ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിനായ കൊവാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്. ഉച്ചയ്ക്കുശേഷം ലോകാരോഗ്യ സംഘടനാ വിദഗ്ധ സമിതി യോഗം ചേരും. കൊവാക്‌സിന്റെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കും. വിദഗ്ധ സമിതി നിലപാട് അനുകൂലമായാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കും.

കൊവാക്സിന്‍ 77.8ശതമാനം ഫലപ്രാപ്തി തെളിയിക്കുന്നതായുള്ള പരീക്ഷണ വിവരങ്ങള്‍ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്നതോടെ അടിയന്തരമായി ഉപയോഗിക്കാനുള്ള വാക്സിന്‍ പട്ടികയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിന്‍ ഇടംപിടിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3528/covaxin-india)