---
title: "കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം, പ്ര​തി പി​ടി​യി​ൽ"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352806/thiruvananthapuram"
published_at: "2026-04-11T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9e659b9b44_IMG-20260411-WA0022.jpg"
keywords: []
---

# കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം, പ്ര​തി പി​ടി​യി​ൽ

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് വി​കെ​പി ന​ഗ​ർ സ്വ​ദേ​ശി വി​ഷ്ണു​വി​നെ യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

## Article Content

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് വി​കെ​പി ന​ഗ​ർ സ്വ​ദേ​ശി വി​ഷ്ണു​വി​നെ യാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബ​ന്ധു​വു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ലെ മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് കാ​ഞ്ഞി​രം​പാ​റ ഭാ​ഗ​ത്ത് വ​ച്ച് നി​ഖി​ൽ രാ​ജ് എ​ന്ന യു​വാ​വി​നെ വി​ഷ്ണു ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്കി​ൽ ഇ​രു​ന്ന നി​ഖി​ലി​നെ കോ​ൺ​ക്രീ​റ്റ് ക​ട്ട ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഖി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​റ​സ്റ്റി​ലാ​യ വി​ഷ്ണു വ​ട്ടി​യൂ​ർ​ക്കാ​വ്, മ്യൂ​സി​യം, ക​ന്‍റോ​ൺ​മെ​ന്റ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​ക​ശ്ര​മം, ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ഉ​ൾ​പ്പെ​ടെ 13 ഓ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352806/thiruvananthapuram)