---
title: "കുരങ്ങുകൾ ബസിനുനേരേ കരിക്ക് പറിച്ചെറിഞ്ഞു; ബസ് സർവീസ് മുടങ്ങി"
english_title: "The monkeys threw at the bus; Bus service canceled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3529/the-monkeys-threw-at-the-bus-bus-service-canceled"
published_at: "2021-10-05T09:08:00+05:30"
category: "Iritty"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bc8bd8016a_PicsArt_10-05-09.04.06.jpg"
keywords: []
---

# കുരങ്ങുകൾ ബസിനുനേരേ കരിക്ക് പറിച്ചെറിഞ്ഞു; ബസ് സർവീസ് മുടങ്ങി

> **Lead Summary:** **ഇരിട്ടി**: കുരങ്ങുകൾ ബസിനുനേരേ തെങ്ങിന് മുകളിൽനിന്നും കരിക്ക് പറിച്ചെറിഞ്ഞു, ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാർക്കും പരിക്കേറ്റു.

## Article Content

**ഇരിട്ടി**: കുരങ്ങുകൾ ബസിനുനേരേ തെങ്ങിന് മുകളിൽനിന്നും കരിക്ക് പറിച്ചെറിഞ്ഞു, ബസിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു. പൊട്ടിയ ചില്ല് തെറിച്ച് രണ്ട് യാത്രക്കാർക്കും പരിക്കേറ്റു.

ഇരിട്ടിയിൽനിന്നും പൂളക്കുറ്റിക്ക് നെടുംപൊയിൽ, വാരപ്പീടിക വഴി സർവീസ് നടത്തുന്ന സെയ്ന്റ് ജൂഡ് ബസിനുനേരെയാണ് കുരങ്ങുകൾ കരിക്ക് പറിച്ചെറിഞ്ഞത്.

റോഡരികിലെ തെങ്ങിൽനിന്നായിരുന്നു ഓടുന്ന ബസിനുനേരെ ഉന്നം തെറ്റാതെയുള്ള ഏറ്. ചില്ല് തകർന്നതിനെത്തുടർന്ന് ഒന്നരദിവസത്തെ സർവീസ് മുടങ്ങി. നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്നാണ് വനം വകുപ്പിൽനിന്നും ബസുടമയ്ക്ക് കിട്ടിയ മറുപടി. മുന്നിലെ ചില്ല് മാറ്റാൻ മാത്രം ഉടമ ചെക്കാനിക്കുന്നേൽ ജോൺസന് 17,000 രൂപ ചെലവായി. മൂന്ന് ബസുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ ഇപ്പോൾ ഒരു ബസ് മാത്രമാണ് ഓടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3529/the-monkeys-threw-at-the-bus-bus-service-canceled)