---
title: "ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/352966/delhi"
published_at: "2026-04-12T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69db1e575bb42_images_(11).jpeg"
keywords: []
---

# ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ

> **Lead Summary:** ന്യൂഡൽഹി : ഡീസലിന്റെ കയറ്റുമതി തീരുവയിലും എക്സൈസ് തീരുവയിലും വർധനവ് വരുത്തി കേന്ദ്ര സർക്കാർ. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപ ആയാണ് ഉയർത്തിയത്. ഡീസലിന്റെ സ്പെഷൽ അഡീഷനൽ എക്സൈസ് തീരുവ ലീറ്ററിന് 24 ആയും, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 36 ആയും വർധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി.

## Article Content

ന്യൂഡൽഹി : ഡീസലിന്റെ കയറ്റുമതി തീരുവയിലും എക്സൈസ് തീരുവയിലും വർധനവ് വരുത്തി കേന്ദ്ര സർക്കാർ. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപ ആയാണ് ഉയർത്തിയത്. ഡീസലിന്റെ സ്പെഷൽ അഡീഷനൽ എക്സൈസ് തീരുവ ലീറ്ററിന് 24 ആയും, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 36 ആയും വർധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി.

അതേസമയം, പെട്രോളിന്റെ കയറ്റുമതി തീരുവയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ ചാഞ്ചാട്ടം മൂലം ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനും സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുമാണ് നടപടിയെന്നാണ് വിവരം. കഴിഞ്ഞ മാർച്ചിൽ എണ്ണക്കമ്പനികൾക്ക് ആശ്വാസമായി എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നുവെങ്കിലും, പുതിയ വിജ്ഞാപനത്തോടെ ഡീസലിന്റെ നികുതി ഭാരം വീണ്ടും വർധിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/352966/delhi)