---
title: "ഞായറാഴ്ചകളിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാക്ഷരതാ മിഷന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി"
english_title: "Sunday travelling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35300/sunday-travelling"
published_at: "2022-04-02T06:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247a5e507127_images (1).jpeg"
keywords: []
---

# ഞായറാഴ്ചകളിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാക്ഷരതാ മിഷന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി

> **Lead Summary:** ഞായറാഴ്ചകളിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാക്ഷരതാ മിഷന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. തുല്യതാ ക്ലാസുകളുടെ കോണ്‍ടാക്ട് ക്ലാസുകള്‍ നടക്കുന്നത് ഞായറാഴ്ചകളിലാണ്.

## Article Content

ഞായറാഴ്ചകളിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാക്ഷരതാ മിഷന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. തുല്യതാ ക്ലാസുകളുടെ കോണ്‍ടാക്ട് ക്ലാസുകള്‍ നടക്കുന്നത് ഞായറാഴ്ചകളിലാണ്.

ജില്ലയില്‍ 3500ല്‍ പരം ആളുകള്‍ തുല്യതാ ക്ലാസുകളില്‍ പഠിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ ബസ്സുകള്‍ കുറവായതിനാല്‍ പഠിതാക്കള്‍ക്ക് ക്ലാസുകളില്‍ എത്താന്‍ സാധിക്കുന്നില്ല.

ജില്ലാ കലക്ടര്‍ ഇടപെട്ട് ഞായറാഴ്ചകളിലെ യാത്രാക്ലേശം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് തുല്യതാ ക്ലാസുകളിലെ സെന്റര്‍ കോ - ഓര്‍ഡിനേറ്റര്‍മാരുടെ യോഗം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35300/sunday-travelling)