---
title: "ഇന്ധനവില ഇന്നും വർധിച്ചു"
english_title: "Fuel price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35304/fuel-price"
published_at: "2022-04-02T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247aa12a6bb7_images (3).jpeg"
keywords: []
---

# ഇന്ധനവില ഇന്നും വർധിച്ചു

> **Lead Summary:** തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 98 പൈസയും പെട്രോളിന് 114 രൂപ 14 പൈസയുമായി.

## Article Content

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 98 പൈസയും പെട്രോളിന് 114 രൂപ 14 പൈസയുമായി.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 112 രൂപ 15 പൈസയും ഡീസലിന് 99 രൂപ 13 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 112 രൂപ 32 പൈസയും ഡീസലിന് 99 രൂപ 31 പൈസയുമായി. പതിനൊന്ന് ദിവസത്തിന് ഇടയില്‍ പെട്രോളിന് ആറ് രൂപ 95 പൈസയും ഡീസലിന് ആറ് രൂപ 74 പൈസയുമാണ് കൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35304/fuel-price)