---
title: "നിതിൻ രാജിന്റെ മരണം; വിവിധ സംഘടനകൾ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353083/kannur"
published_at: "2026-04-13T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc7d4b8b431_download_(70).jpeg"
keywords: []
---

# നിതിൻ രാജിന്റെ മരണം; വിവിധ സംഘടനകൾ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

> **Lead Summary:** കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ നിതിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. നിലവിൽ കേസിൽ പ്രതികളായ അധ്യാപകർക്ക് പുറമേ ഹോസ്റ്റൽ വാർഡനും മറ്റൊരു അധ്യാപികയ്ക്കും നിതിന്റെ മരണത്തിൽ പങ്കുണ്ടെന്ന് പിതാവ് പറഞ്ഞു.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജിലേക്ക് വിവിധ സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.വെള്ളിയാഴ്ചയാണ് നിധിൻ രാജിനെ അഞ്ചരക്കണ്ടി ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചാം നിലയിൽ നിന്ന് വീണ നിതിന്റെ ശരീരത്തിൽ പൊട്ടലുകളോ കാര്യമായ പരിക്കുകളോ കണ്ടില്ലെന്നാണ് കുടുംബം പറയുന്നത്. ഇതാണ് നിധിൻ്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നതിൻ്റെ പ്രധാന കാരണം.

## Article Content

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ നിതിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. നിലവിൽ കേസിൽ പ്രതികളായ അധ്യാപകർക്ക് പുറമേ ഹോസ്റ്റൽ വാർഡനും മറ്റൊരു അധ്യാപികയ്ക്കും നിതിന്റെ മരണത്തിൽ പങ്കുണ്ടെന്ന് പിതാവ് പറഞ്ഞു.കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോളജിലേക്ക് വിവിധ സംഘടനകൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.വെള്ളിയാഴ്ചയാണ് നിധിൻ രാജിനെ അഞ്ചരക്കണ്ടി ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ചാം നിലയിൽ നിന്ന് വീണ നിതിന്റെ ശരീരത്തിൽ പൊട്ടലുകളോ കാര്യമായ പരിക്കുകളോ കണ്ടില്ലെന്നാണ് കുടുംബം പറയുന്നത്. ഇതാണ് നിധിൻ്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നതിൻ്റെ പ്രധാന കാരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353083/kannur)