---
title: "ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ: എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ"
english_title: "arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353094/arrested"
published_at: "2026-04-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc8356eabe0_download_(71).jpeg"
keywords: []
---

# ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ: എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** ബീഹാർ: ബി​ഹാ​റി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ബാ​ല​വേ​ല​യ്ക്ക് ക​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 163 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെടു​ത്തി. എ​ല്ലാ​വ​രും ആ​ൺ​കു​ട്ടി​ക​ളാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ് മു​ത​ൽ 13 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ലാ​ത്തൂ​രി​ലെ മ​ദ്ര​സ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

## Article Content

ബീഹാർ: ബി​ഹാ​റി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ബാ​ല​വേ​ല​യ്ക്ക് ക​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 163 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെടു​ത്തി. എ​ല്ലാ​വ​രും ആ​ൺ​കു​ട്ടി​ക​ളാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്.സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ് മു​ത​ൽ 13 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ലാ​ത്തൂ​രി​ലെ മ​ദ്ര​സ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും (ആ​ർ‌​പി‌​എ​ഫ്) ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സും (ജി‌​ആ​ർ‌​പി) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​ക്ക​റ്റും മ​തി​യാ​യ രേ​ഖ​ക​ളു​മി​ല്ലാ​തെ പാ​റ്റ്ന-​പൂ​ർ​ണ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത കു​ട്ടി​ക​ളെ ക​ട്നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353094/arrested)