---
title: "പ്രയാസ് പദ്ധതി; പെന്‍ഷന്‍ ഉത്തരവ് വിതരണം ചെയ്തു"
english_title: "Prayaas "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35310/prayaas"
published_at: "2022-04-02T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247af16e90f8_images (6).jpeg"
keywords: []
---

# പ്രയാസ് പദ്ധതി; പെന്‍ഷന്‍ ഉത്തരവ് വിതരണം ചെയ്തു

> **Lead Summary:** പ്രയാസ് പദ്ധതിയുടെ ഭാഗമായുള്ള മാര്‍ച്ച് മാസത്തെ പെന്‍ഷന്‍ ഉത്തരവ് വിതരണം കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നടന്നു. വിരമിക്കുന്ന ദിനത്തില്‍ തന്നെ പ്രോവിഡണ്ട് വരിക്കാര്‍ക്ക് പെന്‍ഷന്‍ ഉത്തരവ് കൈമാറുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റീജിയണല്‍ പി എഫ് കമ്മീഷണര്‍ വി എബിന്‍ വിശ്വനാഥ് കണ്ണൂര്‍ റീജിയണല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തൊഴിലാളി പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായ വിവിധ സ്ഥാപനങ്ങളിലെ എട്ട് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ രേഖകള്‍ വിതരണം ചെയ്തു. പിണറായി ബീഡി തൊഴിലാളി സഹകരണ സംഘം ജീവനക്കാരായ എം ശോഭ, വി കനകലത, പി വനജ, കെ പ്രമത, കതിരൂര്‍ ബീഡി തൊഴിലാളി സഹകരണ സംഘം ജീവനക്കാരായ സി എം വിശാലാക്ഷി, ലീല പുതുക്കുടി, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരി കെ സെറീന, കേരളാ ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം ജീവനക്കാരി സി പദ്മിനി എന്നിവര്‍ക്കാണ് പെന്‍ഷന്‍ രേഖകള്‍ വിതരണം ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ പി സന്തോഷ് കുമാര്‍, കെ സദാനന്ദന്‍, തൊഴിലുടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

## Article Content

പ്രയാസ് പദ്ധതിയുടെ ഭാഗമായുള്ള മാര്‍ച്ച് മാസത്തെ പെന്‍ഷന്‍ ഉത്തരവ് വിതരണം കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നടന്നു. വിരമിക്കുന്ന ദിനത്തില്‍ തന്നെ പ്രോവിഡണ്ട് വരിക്കാര്‍ക്ക് പെന്‍ഷന്‍ ഉത്തരവ് കൈമാറുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റീജിയണല്‍ പി എഫ് കമ്മീഷണര്‍ വി എബിന്‍ വിശ്വനാഥ് കണ്ണൂര്‍ റീജിയണല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തൊഴിലാളി പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായ വിവിധ സ്ഥാപനങ്ങളിലെ എട്ട് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ രേഖകള്‍ വിതരണം ചെയ്തു. പിണറായി ബീഡി തൊഴിലാളി സഹകരണ സംഘം ജീവനക്കാരായ എം ശോഭ, വി കനകലത, പി വനജ, കെ പ്രമത, കതിരൂര്‍ ബീഡി തൊഴിലാളി സഹകരണ സംഘം ജീവനക്കാരായ സി എം വിശാലാക്ഷി, ലീല പുതുക്കുടി, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ജീവനക്കാരി കെ സെറീന, കേരളാ ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം ജീവനക്കാരി സി പദ്മിനി എന്നിവര്‍ക്കാണ് പെന്‍ഷന്‍ രേഖകള്‍ വിതരണം ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ പി സന്തോഷ് കുമാര്‍, കെ സദാനന്ദന്‍, തൊഴിലുടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പി എഫ് സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുന്നതിന് ഇനിയും നോമിനേഷന്‍ ചെയ്യാത്ത അംഗങ്ങള്‍ എത്രയും പെട്ടെന്ന് അവരുടെ ഇ-നോമിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് റീജിയണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി എബിന്‍ വിശ്വനാഥ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35310/prayaas)