---
title: "കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം : ബൈക്ക് യാത്രികനായ യുവാവ് മരിച്ചു"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353121/kannur"
published_at: "2026-04-13T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dc97a7b6894_IMG-20260413-WA0095.jpg"
keywords: []
---

# കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം : ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേലേരിമുക്ക് നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി-ജുബൈരിയത്ത്

## Article Content

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേലേരിമുക്ക് നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി-ജുബൈരിയത്ത്

ദമ്പതികളുടെ മകൻ പി കെ സൂഫിയാനാണ് (18) മരിച്ചത്. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചുവീണ സൂഫിയാനെ

ഉടൻ ജില്ലാആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയാണ്. എസ്എസ്എഫ് ചേലേരി യൂണിറ്റ് ഫിനാൻസ് സെക്രട്ടറിയും എസ്എംഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുൾ റഷീദ് ദാരിമിയുടെ പേരക്കുട്ടിയുമാണ് മരിച്ച സൂഫിയാൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: സിനാൻ, സിദ്ഫ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353121/kannur)