---
title: " പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും; അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു."
english_title: "Narithookkil gold and diamond jewellery peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353211/narithookkil-gold-and-diamond-jewellery-peravoor"
published_at: "2026-04-13T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcea73139df_WhatsApp_Image_2026-04-13_at_14.13.50.jpeg"
keywords: []
---

#  പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും; അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

> **Lead Summary:** പേരാവൂർ: പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും. പേരാവൂര്‍ നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങൾക്കായി പുതിയ ബ്രാൻഡ് ആരംഭിച്ചു. അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പേരാവൂരിൽ സിനിമ താരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്തു. ലൈറ്റ് വെയിറ്റ് ട്രെൻഡി ആഭരണങ്ങളാണ് അലൈറ കലക്ഷന്‍സിൽ ലഭ്യമാവുക.

## Article Content

പേരാവൂർ: പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും. പേരാവൂര്‍ നരിതൂക്കില്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങൾക്കായി പുതിയ ബ്രാൻഡ് ആരംഭിച്ചു. അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പേരാവൂരിൽ സിനിമ താരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്തു. ലൈറ്റ് വെയിറ്റ് ട്രെൻഡി ആഭരണങ്ങളാണ് അലൈറ കലക്ഷന്‍സിൽ ലഭ്യമാവുക.

ചടങ്ങിൽ എം എൽ എ അഡ്വ. സണ്ണി ജോസഫ് മുഖ്യാതിഥിയായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ, ഡോ: വി രാമചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ റഷീദ്, ബേബി സോജാ, ഫാ. മാത്യു തെക്കേമുറിയിൽ, വിവിധ വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഷോപ്പ് സന്ദർശിച്ചവർക്ക് വേണ്ടി സ്പോട്ട് നറക്കെടുപ്പും ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353211/narithookkil-gold-and-diamond-jewellery-peravoor)