---
title: "നിതിന്റെ രാജിന്റെ മരണം; കോളേജിൽ നിന്ന് തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണസംഘം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353285/kannur"
published_at: "2026-04-14T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddd3f591f21_Screenshot_20260414_111302_WhatsAppBusiness.jpg"
keywords: []
---

# നിതിന്റെ രാജിന്റെ മരണം; കോളേജിൽ നിന്ന് തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണസംഘം

> **Lead Summary:** കണ്ണൂർ : നിതിൻ രാജിന്റെ മരണത്തിൽ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെത്തി തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിദ്യാർത്ഥികളുടെ മൊഴിയെടുക്കുകയും ചെയ്തു. കുറ്റാരോപിതനായ അധ്യാപകൻ റാം ഒളിവിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് തെളിവെടുപ്പ്. ഡോ റാമിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.

## Article Content

കണ്ണൂർ : നിതിൻ രാജിന്റെ മരണത്തിൽ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെത്തി തെളിവുകൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും വിദ്യാർത്ഥികളുടെ മൊഴിയെടുക്കുകയും ചെയ്തു. കുറ്റാരോപിതനായ അധ്യാപകൻ റാം ഒളിവിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് തെളിവെടുപ്പ്. ഡോ റാമിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.

നിതിൻ രാജിന്റെ മരണത്തിന് പിന്നിലെ വകുപ്പ് അധ്യക്ഷൻ ഡോ റാമിന് എതിരെ നിരവധി പരാതി ഉയർന്ന് വന്നിരുന്നു. നിറത്തിന്റെയും ശരീര പ്രകൃതത്തിന്റെയും പേരിലടക്കം തങ്ങൾക്ക് അധിക്ഷേപം നേരിടേണ്ടി വന്നിരുന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അധ്യാപകർക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി പട്ടിക വര്‍ഗ പീഡന നിരോധന വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, നിതിന്‍ രാജിന്‍റെ മരണത്തില്‍ അന്വേഷണം നടത്താന്‍ ദേശീയ എസ്‌സി/എസ്‌ടി കമ്മീഷനാണും ഉത്തരവിട്ടു. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353285/kannur)