---
title: "ആറളം പുനരധിവാസ മേഖലയില്‍ കാട്ടാന വീണ്ടും കുടില്‍ തകർത്തു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353288/aralam"
published_at: "2026-04-14T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ddd6d9d83ad_Screenshot_20260414_112411_Chrome.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയില്‍ കാട്ടാന വീണ്ടും കുടില്‍ തകർത്തു

> **Lead Summary:** ഇരിട്ടി :ബ്ലോക്ക് ഒൻപത് പൂക്കുണ്ടിലെ ഓമന ബാബുവിന്റെ പുരയിടത്തിലെ ഷെഡ് ആണ് ആന തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.45 ഓടെയായിരുന്നു ആനയുടെ ആക്രമണം.

## Article Content

ഇരിട്ടി :ബ്ലോക്ക് ഒൻപത് പൂക്കുണ്ടിലെ ഓമന ബാബുവിന്റെ പുരയിടത്തിലെ ഷെഡ് ആണ് ആന തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.45 ഓടെയായിരുന്നു ആനയുടെ ആക്രമണം.

ശബ്ദംകേട്ട് വളർത്തുനായ കുരച്ച്‌ ബഹളം വച്ചതോടെ ഓടിയടുത്ത ആന കുടിലിനു നേരേ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടയില്‍ വീട്ടുകാരും ഉണർന്നു.

കുടിലിന് പിറകുവശം തകർക്കുന്നതിനിടയില്‍ ഷെഡിലെ താമസക്കാരായ അമ്മിണിയും മറ്റ് കുടുംബാംഗങ്ങളും മുൻഭാഗത്തുകുടി പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഓമനയുടെ ബന്ധുക്കളായ അമ്മിണി, മഹേഷ്, അമ്മു എന്നിവരാണ് ഷെഡില്‍ ഉണ്ടായിരുന്നത്.

അമ്മിണിക്ക് ഒമ്ബതാം ബ്ലോക്കില്‍ സ്വന്തമായി സ്ഥലവും വീടും ഉണ്ടെങ്കിലും കാട്ടാന ശല്യം രൂക്ഷമാണ്.

സമീപ വീടുകളില്‍ താമസക്കാർ ഇല്ലാത്തതോടെ മേഖലയില്‍ തനിച്ചായ അമ്മിണി ബന്ധുവായ ഓമന ബാബുവിന്റെ പുരയിടത്തില്‍ കുടില്‍കെട്ടി കഴിയുകയായിരുന്നു. സമാനമായ അപകടകരമായ സാഹചര്യത്തില്‍ കഴിയുന്ന നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടിയും ഉണ്ടായിച്ചില്ല.

.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353288/aralam)