---
title: "പ്രധാനമന്ത്രി  നാളെ നാഗർകോവിലിൽ"
english_title: "Narendramodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353396/narendramodi"
published_at: "2026-04-14T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de5471ee903_images_(12).jpeg"
keywords: []
---

# പ്രധാനമന്ത്രി  നാളെ നാഗർകോവിലിൽ

> **Lead Summary:** തിരുവനന്തപുരം: എഐഎഡിഎംകെ– എൻഡിഎ സഖ്യത്തിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാൽ മുൻ കരുതലെന്നോണം തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്.

## Article Content

തിരുവനന്തപുരം: എഐഎഡിഎംകെ– എൻഡിഎ സഖ്യത്തിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാൽ മുൻ കരുതലെന്നോണം തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്.

നാളെ ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. പാർക്കിങ് നിരോധനംഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ലംഘിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353396/narendramodi)