---
title: "വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി"
english_title: "Esreyelbombing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353490/esreyelbombing"
published_at: "2026-04-15T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df6ce8af0af_1000196882.jpg"
keywords: []
---

# വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി

> **Lead Summary:** **കൊച്ചി: ** വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ. ഗസയിൽ ഇസ്രയേലിന്റെ കനത്ത ബോംബിങ്. ആശുപത്രികളിൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബോംബിങ് നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത ആക്രമണമാണ് നടക്കുന്നത്. ഇതുവരെ 30 പേർ മരിച്ചുവെന്ന് വടക്കൻ ഗസയിലെ അൽഷിഫ ആശുപത്രിയിലെ ഡോക്ടർ എസ് എസ് സന്തോഷ് പറഞ്ഞു.100 ഓളം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഗസയിലെ വടക്കൻ ഭാഗത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് വയസ്സുള്ള ഒരു കുട്ടിയും 14 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗസയിലെ സിവിൽ ഡിഫൻസ് അധികൃതരും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയും അറിയിച്ചു.

## Article Content

**കൊച്ചി: ** വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ. ഗസയിൽ ഇസ്രയേലിന്റെ കനത്ത ബോംബിങ്. ആശുപത്രികളിൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബോംബിങ് നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത ആക്രമണമാണ് നടക്കുന്നത്. ഇതുവരെ 30 പേർ മരിച്ചുവെന്ന് വടക്കൻ ഗസയിലെ അൽഷിഫ ആശുപത്രിയിലെ ഡോക്ടർ എസ് എസ് സന്തോഷ് പറഞ്ഞു.100 ഓളം പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഗസയിലെ വടക്കൻ ഭാഗത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് വയസ്സുള്ള ഒരു കുട്ടിയും 14 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗസയിലെ സിവിൽ ഡിഫൻസ് അധികൃതരും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയും അറിയിച്ചു.

ഗസ സിറ്റിയിൽ ഒരു പൊലീസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും, സമീപത്ത് നിന്നിരുന്ന ഒമ്പത് പേർക്ക് പരുക്കേറ്റു, ചിലരുടെ നില ഗുരുതരവുമാണ്. ചൊവ്വാഴ്ച വൈകുന്നേരം, ഗാസ സിറ്റിയിലെ ഷാതി അഭയാർത്ഥി ക്യാമ്പിലെ ഒരു കവലയ്ക്ക് സമീപം മറ്റൊരു ഇസ്രായേലി ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353490/esreyelbombing)