---
title: "‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ"
english_title: "Congressmeeting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353497/congressmeeting"
published_at: "2026-04-15T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df7825ed982_1000196887.jpg"
keywords: []
---

# ‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ

> **Lead Summary:** **ഡൽഹി: ** വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. സർവകക്ഷി യോഗം വിളിക്കണം. ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല. ബംഗാൾ തമിഴ്നാട് തിരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് പ്രതിപക്ഷ നിലപാട്.മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും.യോഗത്തിൽ പങ്കെടുക്കുന്നത് 20 പാർട്ടികൾ പങ്കെടുത്തു.

## Article Content

**ഡൽഹി: ** വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. സർവകക്ഷി യോഗം വിളിക്കണം. ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല. ബംഗാൾ തമിഴ്നാട് തിരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് പ്രതിപക്ഷ നിലപാട്.മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും.യോഗത്തിൽ പങ്കെടുക്കുന്നത് 20 പാർട്ടികൾ പങ്കെടുത്തു.

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ വസതിയിലാണ് യോഗം ചേർന്നത്. ആനി രാജ, ഇ ടി മുഹമ്മദ്‌ ബഷീർ, TR ബാലു, ഫ്രാൻസിസ് ജോർജ് എംപി, ഡി. രവികുമാർ, സുപ്രിയ സുലേ, ജോസ് കെ മാണി, സഞ്ജയ്‌ സിങ്, എൻ കെ പ്രേമചന്ദൻ, സാഗരിക ഘോഷ്, കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി, തേജസ്വി യാദവ്, നിലോത്പൽ ബസു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353497/congressmeeting)