---
title: "കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി."
english_title: "Kozhikode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353522/kozhikode"
published_at: "2026-04-16T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e02b713874c_images_(14).jpeg"
keywords: []
---

# കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

## Article Content

കോഴിക്കോട്: കോഴിക്കോട് കോണ്‍വെന്റ് റോഡില്‍ ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി.

തീര്‍ത്ഥാടക സംഘത്തോടൊപ്പം കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ എത്തിയ യുവതിയാണ് പ്രസവിച്ചത്. പ്രസവവേദന വന്നതോടെ പള്ളിക്ക് പുറകില്‍ പ്രസവിച്ചെന്നാണ് യുവതിയുടെ മൊഴി. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതി പാലക്കാട് സ്വദേശിയാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രസവിച്ച ശേഷം കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രസവത്തോടെ കുഞ്ഞ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മാസം തികയാതെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. യുവതി നിലവില്‍ കോട്ടപ്പുറം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

യുവതിയ്ക്ക് മതിയായ ചികിത്സയും പരിചരണവും ഉറപ്പാക്കിയ ശേഷം പൊലീസ് വിശദമായി ചോദ്യം ചെയ്യും. താന്‍ പള്ളിക്ക് പിന്നില്‍ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച കാര്യം ഭയംമൂലമാണ് ആരോടും പറയാതിരുന്നതെന്നാണ് യുവതിയുടെ മൊഴി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353522/kozhikode)