---
title: "സംസ്ഥാനത്ത് വിഷു പടക്കം പൊട്ടി യുവാവ് മരിച്ചു "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353606/thiruvananthapuram"
published_at: "2026-04-16T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e08bc3e9d1a_images_(3).jpeg"
keywords: []
---

# സംസ്ഥാനത്ത് വിഷു പടക്കം പൊട്ടി യുവാവ് മരിച്ചു 

> **Lead Summary:** തിരുവനന്തപുരം : വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് ആണ് മരിച്ചത്. പൊള്ളലേറ്റ ഉടന്‍തന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

തിരുവനന്തപുരം : വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് ആണ് മരിച്ചത്. പൊള്ളലേറ്റ ഉടന്‍തന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയില്‍ പടക്കം പൊട്ടി വിദ്യാര്‍ഥി മരിച്ചിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റീല്‍ പാത്രത്തില്‍ ഇട്ട് പടക്കം പൊട്ടിച്ചപ്പോള്‍ ചിതറിയ സ്റ്റീല്‍ പാത്രത്തില്‍ ചീള്‍ നെഞ്ചില്‍ തറച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353606/thiruvananthapuram)