---
title: "പരീക്ഷ പേ ചർച്ചയിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയവും ലൈവ്സ്ട്രീം വഴി പങ്കെടുത്തു"
english_title: "Exam Pay "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35368/exam-pay-discussion"
published_at: "2022-04-02T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248135a539fa_Picsart_22-04-02_12-08-38-215.jpg"
keywords: []
---

# പരീക്ഷ പേ ചർച്ചയിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയവും ലൈവ്സ്ട്രീം വഴി പങ്കെടുത്തു

> **Lead Summary:** > പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന രാജ്യാന്തര ആശയവിനിമയ പരിപാടിയായ "പരീക്ഷ പേ" ചർച്ച യിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ലൈവ്സ്ട്രീം വഴി പങ്കെടുത്തു.

## Article Content

> പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന രാജ്യാന്തര ആശയവിനിമയ പരിപാടിയായ "പരീക്ഷ പേ" ചർച്ച യിൽ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ലൈവ്സ്ട്രീം വഴി പങ്കെടുത്തു.

> ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ  ഭാഗമായി യുവാക്കൾക്കു പിരിമുറുക്കമില്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി നയിക്കുന്ന "എക്സാം വാരിയേഴ്‌സ്" എന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് പരീക്ഷ " പേ ചർച്ച".

ന്യൂഡൽഹി താൽകാട്ടറ സ്റ്റേഡിയത്തിൽ രാവിലെ 11 മണിക് ആരംഭിച്ച പ്രോഗ്രാമിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ആയി നിരവധി വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. കണ്ണൂർ വിദ്യാലയത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമായുള്ള സംവാദവും നടന്നു. പ്രിൻസിപ്പൽ ശ്രി ടി വിജയൻ പരിപാടിക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35368/exam-pay-discussion)