കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് വിജയത്തിളക്കം

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് വിജയത്തിളക്കം
Oct 5, 2021 10:01 AM | By Vinod

കേളകം: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്ഥാപകദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന വിജയം നേടി. ഇരിട്ടി ലോക്കൽ അസോസിയേഷന്റെ കീഴിലുള്ള 22 സ്കൂളുകളിലെ കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്കൗട്ട്സിന്റേയും ഗൈഡ്സിന്‍റേയും മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഒന്നും മൂന്നും സ്ഥാനങ്ങൾ വീതം കേളകം സെന്‍റ് തോമസിലെ കുട്ടികൾ സ്വന്തമാക്കി.

സ്കൗട്ട്സ് വിഭാഗത്തിൽ ആഷിഷ് സന്തോഷ് ഒന്നാം സ്ഥാനവും സിനാന്‍ പി എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗൈഡ്സ് വിഭാഗത്തിൽ നിവേദ്യ ജോഷി ഒന്നാം സ്ഥാനവും സിയ ഫ്രാൻസിസ് മൂന്നാം സ്ഥാനവും നേടി. മികച്ച വിജയം നേടിയ കുട്ടികളെയും അവരെ ഒരുക്കിയ സ്കൗട്ട് മാസ്റ്റര്‍മാരായ ടൈറ്റസ് പി സി, നൈസ് മോന്‍, ഗൈഡ് ടീച്ചർമാരായ റീന ഇരുപ്പക്കാട്ട്, അശ്വതി കെ ഗോപിനാഥ് എന്നിവരെയും പിടിഎയും മാനേജ്മെന്റും അധ്യാപകരും ചേർന്ന് ആദരിച്ചു. സ്കൗട്സ്, ഗൈഡ്സ് എന്നിവരുടെ രണ്ട് വീതം യൂണിറ്റുകളാണ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നത്.

Success to the Scouts and Guides Unit at St. Thomas Higher Secondary School, Kelakam

Next TV

Related Stories
Top Stories