---
title: "കാ​ഞ്ഞ​ങ്ങാ​ട് 13കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു "
english_title: "13-year-old suffers sunstroke in Kanhangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353734/13-year-old-suffers-sunstroke-in-kanhangad"
published_at: "2026-04-17T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e18f1e7fa96_images_(8).jpeg"
keywords: []
---

# കാ​ഞ്ഞ​ങ്ങാ​ട് 13കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു 

> **Lead Summary:** തിരുവനന്തപുരം : കേ​ര​ള​ത്തി​ൽ ഉ​ഷ്ണ​ത​രം​ഗം തു​ട​രു​ന്ന​തി​നി​ടെ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന 13 വ​യ​സ്സു​കാ​ര​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

## Article Content

തിരുവനന്തപുരം : കേ​ര​ള​ത്തി​ൽ ഉ​ഷ്ണ​ത​രം​ഗം തു​ട​രു​ന്ന​തി​നി​ടെ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ കാ​ഞ്ഞ​ങ്ങാ​ട് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന 13 വ​യ​സ്സു​കാ​ര​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഉ​ച്ച​സ​മ​യ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യു​ടെ ദേ​ഹാ​സ്വാ​സ്ഥ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പു​റം​ഭാ​ഗ​ത്തും തോ​ളി​ലു​മാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും കു​ട്ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353734/13-year-old-suffers-sunstroke-in-kanhangad)