---
title: "വി​ഴി​ഞ്ഞം കൊ​ല​പാ​ത​കം:  ന​ടു​ക്കു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്"
english_title: "Vizhinjam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353737/vizhinjam"
published_at: "2026-04-17T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e192ec81ae7_police.1697912334.jpg"
keywords: []
---

# വി​ഴി​ഞ്ഞം കൊ​ല​പാ​ത​കം:  ന​ടു​ക്കു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പുറത്ത്

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ബാ​ർ ഹോ​ട്ട​ലി​ന് മു​ന്നി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ ക്രൂ​ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്. മ​ർ​ദ​ന​മേ​റ്റ് വി​ഴി​ഞ്ഞം സ്വ​ദേ​ശി സു​മ​ന്‍റെ വാ​രി​യ​ല്ല് ഒ​ടി​ഞ്ഞ് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് ത​റ​ച്ചു​ക​യ​റി​യ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

## Article Content

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ബാ​ർ ഹോ​ട്ട​ലി​ന് മു​ന്നി​ൽ യു​വാ​വി​നെ ക്രൂ​ര​മാ​യി ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ ക്രൂ​ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്. മ​ർ​ദ​ന​മേ​റ്റ് വി​ഴി​ഞ്ഞം സ്വ​ദേ​ശി സു​മ​ന്‍റെ വാ​രി​യ​ല്ല് ഒ​ടി​ഞ്ഞ് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് ത​റ​ച്ചു​ക​യ​റി​യ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

സു​മ​ന്‍റെ ശ​രീ​ര​ത്തി​ൽ ആ​ന്ത​രി​ക​മാ​യി നി​ര​വ​ധി പ​രി​ക്കു​ക​ളു​ണ്ട്. നെ​ഞ്ചി​ലേ​റ്റ അ​തി​ശ​ക്ത​മാ​യ മ​ർ​ദ്ദ​ന​ത്തെ​ത്തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​യി. വാ​രി​യ​ല്ല് ഒ​ടി​ഞ്ഞ് ഉ​ള്ളി​ലേ​ക്ക് ത​റ​ച്ചു​ക​യ​റി​യ​തും നെ​ഞ്ചി​ലേ​റ്റ മ​ർ​ദ്ദ​ന​വും ര​ക്ത​സ്രാ​വ​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​ഴി​ഞ്ഞം മു​ക്കോ​ല​യി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ബാ​റി​ൽ മ​ദ്യ​പി​ക്ക​വേ പ്ര​തി അ​ച്ചു​വും ഷാ​ൻ എ​ന്ന മ​റ്റൊ​രാ​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​വ​രു​മാ​യി മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത സു​മ​ൻ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടു​ക​യും തു​ട​ർ​ന്ന് അ​ച്ചു​വും സു​മ​നും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി​യാ​വു​ക​യും ചെ​യ്തു. ബാ​റി​ന് പു​റ​ത്തെ​ത്തി​യ​പ്പോ​ൾ സു​മ​ൻ അ​ച്ചു​വി​നെ മ​ർ​ദ്ദി​ച്ചു. തു​ട​ർ​ന്ന് അ​ച്ചു ത​ന്‍റെ സ​ഹോ​ദ​ര​ൻ അ​ന​ന്തു​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ർ​ന്നാ​ണ് സു​മ​നെ അ​തി​ക്രൂ​ര​മാ​യി ത​ല്ലി​ച്ച​ത​ച്ച​ത്.‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353737/vizhinjam)