---
title: "പിലാത്തറ യുപി സ്കൂൾ പൂട്ടാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല, സ്കൂൾ മികവോടെ നിലനിർത്താൻ കൂട്ടായ തീരുമാനം "
english_title: "Pilate decides to close UP school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35377/pilate-decides-to-close-up-school"
published_at: "2022-04-02T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247faa3c9a91_Picsart_22-04-02_12-55-48-188.jpg"
keywords: []
---

# പിലാത്തറ യുപി സ്കൂൾ പൂട്ടാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല, സ്കൂൾ മികവോടെ നിലനിർത്താൻ കൂട്ടായ തീരുമാനം 

> **Lead Summary:** പിലാത്തറ യുപി സ്കൂൾ പൂട്ടാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും, സ്കൂൾ മികവോടെ നിലനിർത്താൻ കൂട്ടായ തീരുമാനം എടുത്തതായും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

പിലാത്തറ യുപി സ്കൂൾ പൂട്ടാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും, സ്കൂൾ മികവോടെ നിലനിർത്താൻ കൂട്ടായ തീരുമാനം എടുത്തതായും ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്കൂൾ അടച്ചു പൂട്ടുന്നതിനു പകരം കൂടുതൽ മികവോടെ പ്രവർത്തിക്കാനാവശ്യമായ നടപടികളാണ് നിലവിൽ സ്വീകരിച്ചു വരുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു ചെറുതാഴം ഗ്രാമപഞ്ചായത്തിൽ പിലാത്തറയിൽ 1952 ൽ വി വി കുഞ്ഞിരാമൻ മാസ്റ്റർ സ്ഥാപിച്ച യു പി സ്കൂൾ കഴിഞ്ഞ 70 വർഷമായി അനേകമായിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്.

നിലവിൽ 5, 6, 1 ക്ലാസുകളിലായി 160 കുട്ടികൾ പഠിക്കുന്ന പാഠ്യ വിഷയങ്ങൾക്ക് മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനമാണ്. കഴിഞ്ഞ സബ് ജില്ല കലാമേള, കായികമേള, പ്രവർത്തി പരിചയമേള, IT മേള എന്നിവയിൽ മികച്ച സ്ഥാനം നേടാൻ കഴിഞ്ഞ സ്ഥാപനം കൂടിയാണ്.

കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് സ്കൂൾ മാനേജ്മെന്റ് മുൻകൈയെടുത്ത് നല്ല സൗകര്യത്തോടെയുള്ള ബഹുനില കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഹൈവേയിൽ തന്നെ. അടുത്ത കാലത്ത് സ്കൂൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട ചില വാർത്തകൾ ഒരുക്കിയിട്ടുണ്ട്.

> രക്ഷിതാക്കളിലും പൊതു സമൂഹത്തിലും ആശങ്കകൾ സൃഷ്ടിച്ചിരുന്നു. "സ്കൂൾ പൂട്ടുകയല്ല കൂടുതൽ മികവോടെ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനാണ് ചെറുതാഴം അധികാരികൾ, MLA എം. വിജിൻ, മാനേജ്മെന്റ്, അധ്യാപക ഗ്രാമപഞ്ചായത്ത് രക്ഷാകർതൃ സമിതി എന്നിവർ ചേർന്ന് തീരുമാനമെടുത്തിട്ടുള്ളത്.

പിലാത്തറ സ്കൂളിനെ കൂടുതൽ മികവോടെ മികച്ച നിലവാരത്തിൽ വർത്തിപ്പിക്കുന്നതിന് മുഴുവനാളുകളുടെയും ഉണ്ടായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് കല്ല്യാശ്ശേരി MLA എം. വിജിൻ, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ശ്രീധരൻ, മാനേജർ കെ. ചന്ദ്രലേഖ, ഹെഡ് മാസ്റ്റർ മഹേഷ് കുമാർ, പി ടി എ പ്രസിഡണ്ട് എം മുത്തുരാജ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35377/pilate-decides-to-close-up-school)