---
title: "ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്"
english_title: "Chooralmalamundakai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353838/chooralmalamundakai"
published_at: "2026-04-17T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1f18e37100_1000197399.jpg"
keywords: []
---

# ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസത്തിനായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

> **Lead Summary:** **കോഴിക്കോട്: **വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 102.59 കോടി രൂപയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. 43.56 കോടി രൂപ ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി.ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ വയനാട് പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നു. ഇതില്‍ നിന്ന് 102.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 773 കോടി രൂപയില്‍ 167.12 കോടി രൂപയും പുനരധിവാസത്തിനായി നല്‍കി. 50 വര്‍ഷത്തേക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത വായ്പ്പയായി കേന്ദ്രം നല്‍കിയ 529 കോടി രൂപയും പുനരധിവാസത്തിന് നല്‍കി.43.56 കോടി ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി. ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന വാടകയും ദിനബത്തയുമാണ് മറ്റ് ചെലവുകള്‍. എന്നാല്‍ ദുരന്ത പുനരധിവാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൊളളയാണ് നടന്നത് എന്നാണ് രാജു പി നായര്‍ ആരോപിക്കുന്നത്. സിഎംഡിആര്‍എഫിന് പുറത്തും പിരിവ് നടന്നെന്നും ടൗണ്‍ഷിപ്പ് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചത് അന്വേഷിക്കണമെന്നും രാജു പി നായര്‍ ആവശ്യപ്പെട്ടു. അങ്കമാലിയിലെ കാനറ ബാങ്ക് അക്കൗണ്ടില്‍ എത്ര പണം വന്നു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260 കോടി രൂപയും പുനരധിവാസത്തിനായി വകയിരുത്തേണ്ടതുണ്ട്.

## Article Content

**കോഴിക്കോട്: **വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഇതുവരെ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 102.59 കോടി രൂപയാണ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 167.12 കോടി രൂപയും അനുവദിച്ചു. കേന്ദ്രം അനുവദിച്ച 529.50 കോടി രൂപയും പുനരധിവാസത്തിനായി അനുവദിച്ചിരുന്നു. 43.56 കോടി രൂപ ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി.ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 120 കോടി രൂപ വയനാട് പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നു. ഇതില്‍ നിന്ന് 102.59 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ 773 കോടി രൂപയില്‍ 167.12 കോടി രൂപയും പുനരധിവാസത്തിനായി നല്‍കി. 50 വര്‍ഷത്തേക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത വായ്പ്പയായി കേന്ദ്രം നല്‍കിയ 529 കോടി രൂപയും പുനരധിവാസത്തിന് നല്‍കി.43.56 കോടി ടൗണ്‍ഷിപ്പിന്റെ ഭൂമി ഏറ്റെടുക്കാന്‍ ചെലവായി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുളള 299 കോടിയില്‍ 80 കോടി രൂപ ഊരാളുങ്കലിന് നല്‍കി. ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന വാടകയും ദിനബത്തയുമാണ് മറ്റ് ചെലവുകള്‍. എന്നാല്‍ ദുരന്ത പുനരധിവാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൊളളയാണ് നടന്നത് എന്നാണ് രാജു പി നായര്‍ ആരോപിക്കുന്നത്. സിഎംഡിആര്‍എഫിന് പുറത്തും പിരിവ് നടന്നെന്നും ടൗണ്‍ഷിപ്പ് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചത് അന്വേഷിക്കണമെന്നും രാജു പി നായര്‍ ആവശ്യപ്പെട്ടു. അങ്കമാലിയിലെ കാനറ ബാങ്ക് അക്കൗണ്ടില്‍ എത്ര പണം വന്നു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പിഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260 കോടി രൂപയും പുനരധിവാസത്തിനായി വകയിരുത്തേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353838/chooralmalamundakai)