---
title: "‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ"
english_title: "Ksudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353858/ksudhakaran"
published_at: "2026-04-17T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e201e5d4496_1000197439.jpg"
keywords: []
---

# ‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

> **Lead Summary:** **തിരുവനന്തപുരം : ** തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ എം പി. ചർച്ചകൾ നടന്നാൽ അല്ലെ തീരുമാനങ്ങൾ വരികയുള്ളൂ.ഫലം വരുന്നതിനു മുൻപുള്ള ചർച്ചകൾ പാർട്ടിയ്ക്ക് ക്ഷീണം ആവില്ല. പാർട്ടിയാണ് ചർച്ച ചെയ്യുന്നത് അല്ലാതെ വ്യക്തികളല്ല. പാർട്ടി ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾക്ക് എന്താണ് തെറ്റുള്ളത്? ഫലം വന്നതിന് ശേഷം ചർച്ച ചെയ്യുന്നവരുണ്ട് അതിന് മുൻപും ചർച്ചകൾ നടത്തുന്നവരുണ്ട്. അതിൽ അത്ഭുതമില്ല.കേരളത്തിൽ ഇതിനുമുൻപ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ലേ അന്നും ഫലം വരുന്നതിനു മുൻപ് ചർച്ചകൾ നടന്നിട്ടില്ലേ എന്തെങ്കിലും ചർച്ചകൾ നടന്നാൽ അല്ലേ ഫലം ഉണ്ടാകൂ. ഫലം വരുന്നതിനു മുൻപുള്ള ചർച്ചകൾ പാർട്ടിക്ക് ക്ഷീണമല്ല. പാർട്ടിയുടെ രീതിയാണ് ഈ കാണുന്നത് കെ സുധാകരൻ എം പി വ്യക്തമാക്കി.എംകെ രാഘവൻ അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ആ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നില്ല.അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അഭിപ്രായത്തെ സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിക്കട്ടെ അല്ലാത്തവർ സ്വീകരിക്കണ്ട. എം കെ രാഘവൻ പറഞ്ഞത് ശരിയാണ്. എം പിമാർ മത്സരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് തന്നെൈയാണ് ആളുകൾ പലതും ആവശ്യപ്പെട്ടിട്ടുണ്ട് പക്ഷെ ഹൈക്കമാന്റിനുമേൽ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**തിരുവനന്തപുരം : ** തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ എം പി. ചർച്ചകൾ നടന്നാൽ അല്ലെ തീരുമാനങ്ങൾ വരികയുള്ളൂ.ഫലം വരുന്നതിനു മുൻപുള്ള ചർച്ചകൾ പാർട്ടിയ്ക്ക് ക്ഷീണം ആവില്ല. പാർട്ടിയാണ് ചർച്ച ചെയ്യുന്നത് അല്ലാതെ വ്യക്തികളല്ല. പാർട്ടി ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾക്ക് എന്താണ് തെറ്റുള്ളത്? ഫലം വന്നതിന് ശേഷം ചർച്ച ചെയ്യുന്നവരുണ്ട് അതിന് മുൻപും ചർച്ചകൾ നടത്തുന്നവരുണ്ട്. അതിൽ അത്ഭുതമില്ല.കേരളത്തിൽ ഇതിനുമുൻപ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ലേ അന്നും ഫലം വരുന്നതിനു മുൻപ് ചർച്ചകൾ നടന്നിട്ടില്ലേ എന്തെങ്കിലും ചർച്ചകൾ നടന്നാൽ അല്ലേ ഫലം ഉണ്ടാകൂ. ഫലം വരുന്നതിനു മുൻപുള്ള ചർച്ചകൾ പാർട്ടിക്ക് ക്ഷീണമല്ല. പാർട്ടിയുടെ രീതിയാണ് ഈ കാണുന്നത് കെ സുധാകരൻ എം പി വ്യക്തമാക്കി.എംകെ രാഘവൻ അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ആ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നില്ല.അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അഭിപ്രായത്തെ സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിക്കട്ടെ അല്ലാത്തവർ സ്വീകരിക്കണ്ട. എം കെ രാഘവൻ പറഞ്ഞത് ശരിയാണ്. എം പിമാർ മത്സരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് തന്നെൈയാണ് ആളുകൾ പലതും ആവശ്യപ്പെട്ടിട്ടുണ്ട് പക്ഷെ ഹൈക്കമാന്റിനുമേൽ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ടി കെ ഗോവിന്ദനെ നിയുക്ത എംഎൽഎയായി വിശേഷിപ്പിച്ചു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകളിലും കെ സുധാകരൻ പ്രതികരണം നടത്തി. അത് അവിടത്തെ വോട്ടർമാരോട് ചോദിക്കണം എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353858/ksudhakaran)