---
title: "വാൽപ്പാറയിൽ വാഹനാപകടം; 10 മലയാളികൾ മരിച്ചു "
english_title: "Thamilnadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353902/thamilnadu"
published_at: "2026-04-17T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e25ab60b375_image_(7).png"
keywords: []
---

# വാൽപ്പാറയിൽ വാഹനാപകടം; 10 മലയാളികൾ മരിച്ചു 

> **Lead Summary:** പാലക്കാട്: തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 10 മലയാളികൾ മരിച്ചു. വാഹനത്തിൽ 13 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരുടേയും നില ​ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

## Article Content

പാലക്കാട്: തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 10 മലയാളികൾ മരിച്ചു. വാഹനത്തിൽ 13 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരുടേയും നില ​ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിദ് (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദിൻ (11), മസ്നീൻ (10), പാഷിത് (21) എന്നിവരാണ് അപകടത്തിൽ പെട്ടത്. സ്കൂളിലെ പ്രധാനാധ്യാപികയാണ് അജിത. പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ടെമ്പോ ട്രാവലർ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353902/thamilnadu)