---
title: "കേരളത്തിൽ ചൂട് കൂടുന്നു : പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് പൊ​ട്ടി​ത്തെ​റി​ച്ചു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353927/thiruvananthapuram"
published_at: "2026-04-18T06:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e2d3d291fa3_IMG-20260417-WA0242.jpg"
keywords: []
---

# കേരളത്തിൽ ചൂട് കൂടുന്നു : പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് പൊ​ട്ടി​ത്തെ​റി​ച്ചു

> **Lead Summary:** തിരുവനന്തപുരം : കേ​ര​ള​ത്തി​ൽ ചൂ​ട് അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് ക​ടു​ത്ത ചൂ​ടി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പു​തി​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്.

## Article Content

തിരുവനന്തപുരം : കേ​ര​ള​ത്തി​ൽ ചൂ​ട് അ​സ​ഹ​നീ​യ​മാ​യി തു​ട​രു​ന്ന​തി​നി​ടെ പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് ക​ടു​ത്ത ചൂ​ടി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പു​തി​യ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​വ​ശ​ത്തെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്.

കോ​ട​തി​പ്പ​ടി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ ഗ്ലാ​സ് പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ല് തെ​റി​ച്ചു വീ​ണ് ഡ്രൈ​വ​ർ ജം​ഷീ​റി​ന്‍റെ കാ​ലി​ന് നി​സാ​ര പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353927/thiruvananthapuram)