---
title: "ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു; 10 ദി​വ​സ​ത്തേ​ക്കെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി "
english_title: "Strait of Hormuz opens to the sea; Iran's foreign minister says it will remain closed for 10 days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/353955/strait-of-hormuz-opens-to-the-sea-irans-foreign-minister-says-it-will-remain-closed-for-10-days"
published_at: "2026-04-18T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e304ef50be5_Strait_of_Hormuz_and_Musandam_Peninsula_(MODIS_2018-12-10).jpg"
keywords: []
---

# ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു; 10 ദി​വ​സ​ത്തേ​ക്കെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി 

> **Lead Summary:** ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ. ഇ​സ്ര​യേ​ൽ-​ലെ​ബ​ന​ൻ 10 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തെ​തു​ട​ർ​ന്നാ​ണ് ഹോ​ർ​മു​സ് തു​റ​ന്ന​ത്. എ​ന്നാ​ൽ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് മാ​ത്ര​മാ​യി 10 ദി​വ​സ​ത്തേ​ക്ക് ഹോ​ർ​മു​സ് തു​റ​ന്നെ​ന്നാ​ണ് ഇ​റാ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.

## Article Content

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ. ഇ​സ്ര​യേ​ൽ-​ലെ​ബ​ന​ൻ 10 ദി​വ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തെ​തു​ട​ർ​ന്നാ​ണ് ഹോ​ർ​മു​സ് തു​റ​ന്ന​ത്. എ​ന്നാ​ൽ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് മാ​ത്ര​മാ​യി 10 ദി​വ​സ​ത്തേ​ക്ക് ഹോ​ർ​മു​സ് തു​റ​ന്നെ​ന്നാ​ണ് ഇ​റാ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഗ്ചി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.

അ​ര​ഗ്ചി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ഇ​റാ​നി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ചി​ല ഇ​റാ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ളും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു. ശ​ത്രു​വി​ന്റെ താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് ഇ​റാ​ൻ വ​ഴ​ങ്ങ​രു​തെ​ന്നാ​ണ് ഇ​റാ​നി​യ​ൻ സൈ​ന്യ​മാ​യ ഇ​സ്ലാ​മി​ക് റ​വ​ല്യൂ​ഷ​ന​റി ഗാ​ർ​ഡ് കോ​റു​മാ​യി (ഐ​ആ​ർ​ജി​സി) ബ​ന്ധ​പ്പെ​ട്ട ചി​ല മാ​ധ്യ​മ​ങ്ങ​ളും സം​ഘ​ട​ന​ക​ളും പ്ര​തി​ക​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/353955/strait-of-hormuz-opens-to-the-sea-irans-foreign-minister-says-it-will-remain-closed-for-10-days)