---
title: "നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത് നൽകി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354016/kannur"
published_at: "2026-04-18T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e329a069443_9A9SLPtp.jpeg"
keywords: []
---

# നിതിൻരാജിന്റെ ആത്മഹത്യ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗം ജീവനക്കാർ രാജി കത്ത് നൽകി

> **Lead Summary:** കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നൽകി. അധ്യാപകർ ഉൾപ്പടെ ഏഴ് പേരാണ് രാജിക്കത്ത് നൽകിയത്. ജീവനക്കാർ കൂട്ടത്തോടെ രാജിക്കത്ത് നൽകിയതോടെ ഡിപ്പാർട്മെന്റിന്റെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്. എന്നാൽ രാജിക്കത്ത് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല.

## Article Content

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നൽകി. അധ്യാപകർ ഉൾപ്പടെ ഏഴ് പേരാണ് രാജിക്കത്ത് നൽകിയത്. ജീവനക്കാർ കൂട്ടത്തോടെ രാജിക്കത്ത് നൽകിയതോടെ ഡിപ്പാർട്മെന്റിന്റെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്. എന്നാൽ രാജിക്കത്ത് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല.

കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക്‌ കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു. ഇതുമൂലമാണ് നിതിൻ ആത്മഹത്യ ചെയ്തത്. നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാർത്ഥികളുമുണ്ട് ഡെന്റൽ കോളേജിലെന്നാണ് വ്യക്തമാകുന്നത്. തുറന്നുപറഞ്ഞാൽ നടപടി നേരിടുമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആശങ്ക. സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ അധ്യാപകർ രാജിക്കത്ത് നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354016/kannur)