---
title: "രാജ്യത്ത് ഇന്നലെ 18,346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india oct 5"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3541/covid-19-update-india-oct-5"
published_at: "2021-10-05T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bd7ee4c107_images - 2021-10-05T101237.094.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 18,346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:**  **ന്യൂഡല്‍ഹി** : രാജ്യത്ത് ഇന്നലെ 18,346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 209 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.രോഗമുക്തി നിരക്ക് 97.93 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

## Article Content

 **ന്യൂഡല്‍ഹി** : രാജ്യത്ത് ഇന്നലെ 18,346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 209 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.രോഗമുക്തി നിരക്ക് 97.93 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 2,52,902 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ ആകെ മരണം 4,49,260 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇപ്പോഴും കോവിഡ് സ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച 18,346 പേരില്‍ 8850 ഉം കേരളത്തിലാണ്. 149 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3541/covid-19-update-india-oct-5)