---
title: "ചാണപ്പാറ ദേവീക്ഷേത്രം 26മത് പ്രതിഷ്ഠാദിനാഘോഷം ഏപ്രിൽ 27,28 തീയതികളിൽ നടക്കും"
english_title: "Chanappara dhevi temple 2022 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35410/chanappara-dhevi-temple-2022"
published_at: "2022-04-02T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62481a3132ea1_IMG-20220402-WA0033.jpg"
keywords: []
---

# ചാണപ്പാറ ദേവീക്ഷേത്രം 26മത് പ്രതിഷ്ഠാദിനാഘോഷം ഏപ്രിൽ 27,28 തീയതികളിൽ നടക്കും

> **Lead Summary:** കണിച്ചാർ: ചാണപ്പാറ ദേവീക്ഷേത്രം 26മത് പ്രതിഷ്ഠാദിനാഘോഷം ഏപ്രിൽ 27 28 തീയതികളിൽ നടക്കും.

## Article Content

കണിച്ചാർ: ചാണപ്പാറ ദേവീക്ഷേത്രം 26മത് പ്രതിഷ്ഠാദിനാഘോഷം ഏപ്രിൽ 27 28 തീയതികളിൽ നടക്കും.

 കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ക്ഷേത്ര കർമ്മങ്ങൾക്കൊപ്പം കലാപരിപാടികൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഉത്സവ പരിപാടികൾ നടക്കുക.

ഒന്നാം ദിവസമായ 27ന് രാവിലെ 6:30 നടതുറന്ന് വിശേഷാൽ പൂജ, രാത്രി 8:30 മുതൽ പ്രാദേശിക കലാപ്രതിഭകളുടെ വിവിധ കലാപരിപാടികൾ.

 രണ്ടാം ദിവസമായ 28 വ്യാഴാഴ്ച വൈകുന്നേരം അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ നിന്നും, കണയന്നൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും,കാളികയം അയ്യപ്പ ഭഗവതി ക്ഷേത്രത്തിൽ നിന്നും, ചാണപ്പാറ ദേവി ക്ഷേത്ര വാദ്യ സംഘത്തിന്റെ അകമ്പടിയോടെ 7മണിക്ക് ചാണപ്പാറ ദേവീക്ഷേത്രത്തിൽ എത്തിച്ചേരും.

തുടർന്ന് ചാണപ്പാറ യൂത്ത് സ്പോൺസർ ചെയ്ത് പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻ പാട്ടരങ്ങ് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35410/chanappara-dhevi-temple-2022)