---
title: "ഒരു മാസം നീണ്ടു നിൽക്കുന്ന പയ്യാമ്പലം ബീച്ച് ഫെസ്റ്റ് ഏപ്രിൽ മൂന്നിന് തുടക്കമാവും "
english_title: "Payyambalam Beach Fest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35420/payyambalam-beach-fest"
published_at: "2022-04-02T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6248234543f67_Screenshot_20220402_154826.jpg"
keywords: []
---

# ഒരു മാസം നീണ്ടു നിൽക്കുന്ന പയ്യാമ്പലം ബീച്ച് ഫെസ്റ്റ് ഏപ്രിൽ മൂന്നിന് തുടക്കമാവും 

> **Lead Summary:** ഒരു മാസം നീണ്ടു നിൽക്കുന്ന പയ്യാമ്പലം ബീച്ച് ഫെസ്റ്റ് ഏപ്രിൽ മൂന്നിന് തുടക്കമാവുമെന്ന് സംഘാടകർ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന പയ്യാമ്പലം ബീച്ച് ഫെസ്റ്റ് ഏപ്രിൽ 3ന് വൈകുന്നേരം 6 മണിക്ക് മേയർ ടി .ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും.

## Article Content

ഒരു മാസം നീണ്ടു നിൽക്കുന്ന പയ്യാമ്പലം ബീച്ച് ഫെസ്റ്റ് ഏപ്രിൽ മൂന്നിന് തുടക്കമാവുമെന്ന് സംഘാടകർ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു മാസം നീണ്ടു നിൽക്കുന്ന പയ്യാമ്പലം ബീച്ച് ഫെസ്റ്റ് ഏപ്രിൽ 3ന് വൈകുന്നേരം 6 മണിക്ക് മേയർ ടി .ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും.

കാർഷികമേള, കുട്ടികൾക്കുള്ള അമ്യൂസ്മെൻറ് പാർക്ക്, ഫുഡ് കോർട്ടുകൾ, വിവിധ രാജ്യങ്ങളുടെ നാണയ-കറൻസികൾ , ബ്രിട്ടീഷ് ഇന്ത്യാ കറൻസികൾ തുടങ്ങിയവ ഫെസ്റ്റിൽ ഒരുക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകം, ആദ്യത്തെ ബാലറ്റ് പെട്ടി, മെഘാ ഫോൺ എന്നിവ മേളയുടെ ആകർഷകമായിരിക്കും. പ്രവേശ ഫീസ് 50 രൂപയായിരിക്കും വാർത്താ സമ്മേളനത്തിൽ സംഘാടകരായ ടി കെ ശശികുമാർ ,കെ ഗോപി ദാസൻ, വി ദേവരാജ്, എം കെ ലത്തീഫ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35420/payyambalam-beach-fest)