---
title: "മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; ഇടുക്കിയില്‍ അരുംകൊല"
english_title: "Murderatidukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354203/murderatidukki"
published_at: "2026-04-19T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e493566ac43_1000197882.jpg"
keywords: []
---

# മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍; ഇടുക്കിയില്‍ അരുംകൊല

> **Lead Summary:** **ഇടുക്കി : **ഇരട്ടയാറില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ രാഹുല്‍ സണ്ണിയും സജയനും ഇരട്ടയാര്‍ പഴയ പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചു. ഇവിടെ വെച്ചുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷമായി. രാഹുലിനെ സജയന്‍ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ കട്ടപ്പന പോലീസില്‍ വിവരം അറിയിച്ചു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന രാഹുലിനെ പൊലീസ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മദ്യ ലഹരിയില്‍ സംഭവിച്ച കൈയബദ്ധം എന്നാണ് പ്രതി സജയന്‍ പോലീസിന് നല്‍കിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

## Article Content

**ഇടുക്കി : **ഇരട്ടയാറില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് സജയനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11:00 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ രാഹുല്‍ സണ്ണിയും സജയനും ഇരട്ടയാര്‍ പഴയ പഞ്ചായത്ത് ഓഫീസിന് മുന്‍പിലെ കെട്ടിടത്തിനു സമീപം ഇരുന്ന് മദ്യപിച്ചു. ഇവിടെ വെച്ചുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷമായി. രാഹുലിനെ സജയന്‍ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ കട്ടപ്പന പോലീസില്‍ വിവരം അറിയിച്ചു. അബോധാവസ്ഥയില്‍ റോഡില്‍ കിടന്നിരുന്ന രാഹുലിനെ പൊലീസ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.മദ്യ ലഹരിയില്‍ സംഭവിച്ച കൈയബദ്ധം എന്നാണ് പ്രതി സജയന്‍ പോലീസിന് നല്‍കിയ മൊഴി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുമായി പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354203/murderatidukki)