---
title: "കണ്ണൂർ ജില്ലാ മദ്യനിരോധന സമിതിയും കെ സി ബി സി യും സംയുക്തമായി കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു"
english_title: "KCBC jointly organized the Collectorate Dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35426/organized-the-colllicrate-dhar"
published_at: "2022-04-02T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62482af0506db_Picsart_22-04-02_16-21-05-011.jpg"
keywords: []
---

# കണ്ണൂർ ജില്ലാ മദ്യനിരോധന സമിതിയും കെ സി ബി സി യും സംയുക്തമായി കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ ജില്ലാ മദ്യനിരോധന സമിതിയും കെ സി ബി സി യും സംയുക്തമായി കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു. കെസിബി സി സംസ്ഥാന വക്താവ് ഫാദർ ചാക്കോ കുടി പറമ്പിൽ ഉദ്ഘാടനം ചെയ്തു.ടി പി ആർ നാഥ് അധ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ ജില്ലാ മദ്യനിരോധന സമിതിയും കെ സി ബി സി യും സംയുക്തമായി കലക്ട്രേറ്റ് ധർണ്ണ സംഘടിപ്പിച്ചു. കെസിബി സി സംസ്ഥാന വക്താവ് ഫാദർ ചാക്കോ കുടി പറമ്പിൽ ഉദ്ഘാടനം ചെയ്തു.ടി പി ആർ നാഥ് അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ മദ്യശാലകൾ കൂട്ടി ജനങ്ങളെ പരിഹാസ്യരാക്കുന്ന ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിച്ചത്. ആന്റണി മേൽ വെട്ടം,ദിനു മൊട്ടമ്മൽ, ചന്ദ്രൻ മന്ന, പള്ളിപ്രം പ്രസന്നൻ, സോയി ജോസഫ്,മേരി ആലയ്ക്കാമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35426/organized-the-colllicrate-dhar)