---
title: "ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പോലീസ് ​പിടി​യി​ല്‍"
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354284/malappuram"
published_at: "2026-04-20T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e57b03acdef_IMG-20260419-WA0134.jpg"
keywords: []
---

# ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; മ​ല​പ്പു​റം സ്വ​ദേ​ശി പോലീസ് ​പിടി​യി​ല്‍

> **Lead Summary:** മലപ്പുറം : ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ പ്ര​തി​യെ രാ​മ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം കൂ​ട്ടി​ല്‍ മ​ങ്ക​ട പൂ​ക്കാ​ട്ടി​ല്‍ അ​ബ്ദു​ള്‍ റ​ഷീ​ദ് ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. രാ​മ​പു​രം മ​ര​ങ്ങാ​ട് സ്വ​ദേ​ശി വെ​ട്ടി​ക്കാ​ട്ടി​ങ്ക​ല്‍ ഷി​ന്റോ പി. ​ജോ​സിന്റെ 46,38,907 രൂ​പ​യോ​ള​മാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്.

## Article Content

മലപ്പുറം : ട്രേ​ഡിം​ഗി​ന്റെ മ​റ​വി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ പ്ര​തി​യെ രാ​മ​പു​രം പോ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം കൂ​ട്ടി​ല്‍ മ​ങ്ക​ട പൂ​ക്കാ​ട്ടി​ല്‍ അ​ബ്ദു​ള്‍ റ​ഷീ​ദ് ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. രാ​മ​പു​രം മ​ര​ങ്ങാ​ട് സ്വ​ദേ​ശി വെ​ട്ടി​ക്കാ​ട്ടി​ങ്ക​ല്‍ ഷി​ന്റോ പി. ​ജോ​സിന്റെ 46,38,907 രൂ​പ​യോ​ള​മാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്.

ഷെ​യ​ര്‍ മാ​ര്‍​ക്ക​റ്റ് ട്രെ​യ്ഡിം​ഗി​ല്‍ കൂ​ടു​ത​ല്‍ പ​ണം നി​ക്ഷേ​പി​ച്ചാ​ല്‍ ന​ല്ല തു​ക തി​രി​കെ ന​ല്‍​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി പ​ല ത​വ​ണ​ക​ളാ​യി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ക തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ഷി​ന്‍റോ രാ​മ​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​ബ്ദു​ള്‍ റ​ഷീ​ദി​ന് ആ​ല​ത്തൂ​ര്‍ സ്റ്റേ​ഷ​നി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ സേ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ട്. ആ​ല​ത്തൂ​രി​ലെ കേ​സി​ല്‍ 55 ല​ക്ഷ​ത്തോ​ളം രൂ​പ​യും സേ​ല​ത്ത് 10 കോ​ടി രൂ​പ​യോ​ള​വു​മാ​ണ് ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്ത​ത്.

ഇ​ര​ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് ത​ന്ത്ര​പ​ര​മാ​യി സം​സാ​രി​ച്ച് വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യാ​ണ് അ​ബ്ദു​ള്‍ റ​ഷീ​ദ് പ​ണം ത​ട്ടു​ന്ന​ത്. കോ​ട്ട​യം എ​സ്പി ഷാ​ഹു​ല്‍ ഹ​മീ​ദ്, പാ​ലാ ഡി​വൈ എ​സ്പി കെ. ​സ​ദ​ന്‍ എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം രാ​മ​പു​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കു​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ കെ. ​ദീ​പ​ക്ക്, എ​എ​സ്ഐ മ​നീ​ഷ്, സി​പി​ഓ​മാ​രാ​യ വി​ഷ്ണു, ശ്യാം ​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ല​ത്തൂ​രി​ല്‍ വ​ച്ച് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354284/malappuram)