---
title: "കണ്ണൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ പിടിയിൽ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354320/kannur"
published_at: "2026-04-20T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5ac5780148_Screenshot_20260420_094530_WhatsAppBusiness.jpg"
keywords: []
---

# കണ്ണൂർ മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ പിടിയിൽ

> **Lead Summary:** കണ്ണൂർ: മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ പിടിയിൽ. കർണാടകയിലെ ഗുൽബർഗ് സ്വദേശി കളെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്

## Article Content

കണ്ണൂർ: മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ മാല പൊട്ടിച്ചോടിയ കർണാടക സ്വദേശിനികൾ പിടിയിൽ. കർണാടകയിലെ ഗുൽബർഗ് സ്വദേശി കളെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്

മാതമംഗലം പു ലിയൂർകാളി ക്ഷേത്രോത്സവ ത്തിനിടെ യാണ് സ്ത്രീയുടെ മാല പൊ ട്ടിച്ച സംഘത്തിലെ രണ്ടുപേ രെ നാട്ടുകാർ പിടികൂടി പോ ലീസിൽ ഏൽപ്പിച്ചത് കർണാട കയിലെ ഗുൽബർഗ് സ്വദേശിനി കളായ ഇവരെ പെരിങ്ങോം

പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവസമാപന ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2.45-നാണ് മാതമംഗലം പറവൂർ സ്വദേ ശി പി.വി.രോഹിണി(76)യുടെ അഞ്ചരപ്പവൻ സ്വർണമാല നാലുപേർ ചേർന്ന് കഴുത്തിൽ നിന്ന് പൊട്ടിച്ചത്. രോഹിണി കൊറന്തിയമ്മ തെയ്യത്തെ തൊഴാൻ വരിയിൽ നിൽക്കു മ്പോൾ പിറകിലുള്ള നാല് സ്ത്രീ കൾ ചേർന്ന് മാല പൊട്ടിക്കുക യായിരുന്നു. രോഹിണി മോ ഷ്ടാക്കളുടെ പിന്നാലെ കര ഞ്ഞുകൊണ്ട് ഓടി. ഇതിനിടെ നാട്ടുകാർ ചേർന്ന് രണ്ടുപേരെ പിടികൂടി. സംഘത്തിലുണ്ടായ രണ്ടു പേർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. ക്ഷേത്രഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന

പെരിങ്ങോം പൊലിസ് സ്ഥലത്തെത്തി ഇവരെ കസ്റ്റ ഡിയിലെടുത്തു. സ്ത്രീയുടെ മാല മോഷ്ടിക്കുന്ന ക്ഷേത്രത്തിൽ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ സംഭവം കഴിഞ്ഞ യുടനെ തന്നെ സാമൂഹികമാ ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു പൊലിസ് പിടികൂ ടിയ സ്ത്രീകളിൽനിന്ന് മാല കണ്ടു കി ട്ടിയിട്ടില്ല. ഓടിരക്ഷപ്പെട്ട സ്ത്രീക ളുടെ കൈയിലായിരിക്കാം മാ ലയെന്ന നിഗമനത്തിലാണ് പൊലീസ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായതിക്കും തിരക്കിലാണ് കവർച്ച നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354320/kannur)