---
title: "മ​ല​പ്പു​റ​ത്തും മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ; കേ​സെ​ടു​ത്ത് പോലീസ് "
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354360/malappuram"
published_at: "2026-04-20T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5c673adf81_police.1697912334.jpg"
keywords: []
---

# മ​ല​പ്പു​റ​ത്തും മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ; കേ​സെ​ടു​ത്ത് പോലീസ് 

> **Lead Summary:** മലപ്പുറം ::മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രിപ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ജ്‌​ലി​സ്, റ​യ്ദാ​ൻ എ​ന്നീ ഹോ​ട്ട​ലു​ക​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് പോ​സ്റ്റ​ർ പ്ര​ച​രി​പ്പി​ച്ച​ത്.

## Article Content

മലപ്പുറം ::മ​ന്തി​യു​ടെ ചി​ത്രം വെ​ച്ച് വി​ഷു ആ​ശം​സ പോ​സ്റ്റ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രിപ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ല​പ്പു​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ജ്‌​ലി​സ്, റ​യ്ദാ​ൻ എ​ന്നീ ഹോ​ട്ട​ലു​ക​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് പോ​സ്റ്റ​ർ പ്ര​ച​രി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 192 പ്ര​കാ​രം കോ​ട്ട​ക്ക​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. നേ​ര​ത്തെ ആ​ല​പ്പു​ഴ​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള വി​ഷു ആ​ശം​സ പോ​സ്റ്റ​ര്‍ പ്ര​ച​രി​ച്ചി​രു​ന്നു. മ​ന്തി റെ​സ്റ്റോ​റ​ന്‍റി​ന്‍റെ വി​ഷു പ​ര​സ്യ​ത്തി​ൽ ശ്രീ​കൃ​ഷ്ണ​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ല​പ്പു​ഴ​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ ചേ​ർ​ത്ത​ല​യി​ലെ മെ​ഹ​ർ മ​ന്തി റെ​സ്റ്റോ​റ​ന്‍റ് ഉ​ട​മ അ​ർ​ഷാ​ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354360/malappuram)