---
title: "എസ് പി സി ടോക് വിത്ത് കോപ്‌സ്; പരാതികള്‍ നല്‍കാം"
english_title: "Spc talk with cops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/35437/spc-talk-with-cops"
published_at: "2022-04-02T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62483c9ecb2f8_images (1).jpeg"
keywords: []
---

# എസ് പി സി ടോക് വിത്ത് കോപ്‌സ്; പരാതികള്‍ നല്‍കാം

> **Lead Summary:** **കണ്ണൂർ : **എസ് എ പി, കെ എ പി നാലാം ബറ്റാലിയന്‍ മാങ്ങാട്ടുപറമ്പ് എന്നീ യൂണിറ്റുകളുമായി ചേര്‍ന്നുള്ള 'എസ് പി സി ടോക് വിത്ത് കോപ്‌സ്' വെര്‍ച്വല്‍ അദാലത്ത് മൂന്നാം എഡിഷന്‍ ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് നടക്കും.

## Article Content

**കണ്ണൂർ : **എസ് എ പി, കെ എ പി നാലാം ബറ്റാലിയന്‍ മാങ്ങാട്ടുപറമ്പ് എന്നീ യൂണിറ്റുകളുമായി ചേര്‍ന്നുള്ള 'എസ് പി സി ടോക് വിത്ത് കോപ്‌സ്' വെര്‍ച്വല്‍ അദാലത്ത് മൂന്നാം എഡിഷന്‍ ജൂണ്‍ ആറിന് രാവിലെ 11 മണിക്ക് നടക്കും.

പൊലീസ് ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നേരിട്ട് പരാതികളും അഭിപ്രായങ്ങളും നല്‍കുന്നതിനും പരാതി പരിഹരിക്കാനുമായി പൊലീസ് വകുപ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനമാണിത്.

പരാതികള്‍ നേരിട്ട് spctalks.pol@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. മെയ് 15 വരെ പരാതികള്‍ സമര്‍പ്പിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/35437/spc-talk-with-cops)