---
title: "സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലത്തെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ്"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354397/kseb"
published_at: "2026-04-20T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5df02c69d6_images_(7).jpeg"
keywords: []
---

# സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലത്തെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ്

> **Lead Summary:** തിരുവനന്തപുരം:അവധി ദിവസവും ചിലയിടങ്ങളിലെ വേനൽ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി.

## Article Content

തിരുവനന്തപുരം:അവധി ദിവസവും ചിലയിടങ്ങളിലെ വേനൽ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി.

5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയര്‍ന്ന ആവശ്യകത. 19.55 ദശലക്ഷം യൂണിറ്റ് ജല വൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിച്ചപ്പോള്‍ 84.37 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് വാങ്ങിയത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗവും ആവശ്യകതയും ശനിയാഴ്ചയായിരുന്നു. 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉപയോഗിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354397/kseb)