---
title: "'സാറേ' എന്ന് വിളിച്ച് പ്രതിഷേധം"
english_title: "Protest by calling 'Sare'"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3544/protest-by-calling-sare"
published_at: "2021-10-05T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615bdf250162e_PicsArt_10-05-10.40.51.jpg"
keywords: []
---

# 'സാറേ' എന്ന് വിളിച്ച് പ്രതിഷേധം

> **Lead Summary:**  പാലക്കാട്: പാലക്കാട് നഗരസഭയിൽ സര്‍, മേഡം വിളികൾ ഒഴിവാക്കാത്തതിനെതിരെ പ്രതിഷേധവുമായി സംസ്കാര സാഹിതി. നഗരസഭയ്ക്ക് മുന്നിൽ സര്‍ വിളിച്ചും നാടകം അവതരിപ്പിച്ചുമായിരുന്നു പ്രതിഷേധം. മാത്തൂര്‍ ഗ്രാമപഞ്ചായത്ത് സർ, മേഡം വിളികൾ ഒഴിവാക്കിയതിന് പിന്നാലെ പാലക്കാട് നഗരസഭയിലും ഇത് നടപ്പാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയര്‍ന്നിരുന്നു. എന്നാൽ, ഇതിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സംസ്കാര സാഹിതിയുടെ പ്രതിഷേധം. കൊളോണിയൽ സംസ്കാരം നഗരസഭ പിന്തുടരുകയാണെന്നാണ് ഇവരുടെ ആരോപണം. 'സര്‍' എന്ന പേരിൽ നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധക്കാര്‍ നാടകവും അവതരിപ്പിച്ചു. നാടകത്തിന് പിന്നാലെ സര്‍ എന്ന് ഉച്ചത്തിൽ വിളിച്ചും പ്രവര്‍ത്തകർ പ്രതിഷേധിച്ചു. നാൽപ്പതോളം പഞ്ചായത്തുകൾ സര്‍, മേഡം വിളികൾ ഒഴിവാക്കിയെന്നും ഇതിന് തയാറാകാത്ത മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും സമാന രീതിയിൽ പ്രതിഷേധം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

## Article Content

 പാലക്കാട്: പാലക്കാട് നഗരസഭയിൽ സര്‍, മേഡം വിളികൾ ഒഴിവാക്കാത്തതിനെതിരെ പ്രതിഷേധവുമായി സംസ്കാര സാഹിതി. നഗരസഭയ്ക്ക് മുന്നിൽ സര്‍ വിളിച്ചും നാടകം അവതരിപ്പിച്ചുമായിരുന്നു പ്രതിഷേധം. മാത്തൂര്‍ ഗ്രാമപഞ്ചായത്ത് സർ, മേഡം വിളികൾ ഒഴിവാക്കിയതിന് പിന്നാലെ പാലക്കാട് നഗരസഭയിലും ഇത് നടപ്പാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയര്‍ന്നിരുന്നു. എന്നാൽ, ഇതിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സംസ്കാര സാഹിതിയുടെ പ്രതിഷേധം. കൊളോണിയൽ സംസ്കാരം നഗരസഭ പിന്തുടരുകയാണെന്നാണ് ഇവരുടെ ആരോപണം. 'സര്‍' എന്ന പേരിൽ നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധക്കാര്‍ നാടകവും അവതരിപ്പിച്ചു. നാടകത്തിന് പിന്നാലെ സര്‍ എന്ന് ഉച്ചത്തിൽ വിളിച്ചും പ്രവര്‍ത്തകർ പ്രതിഷേധിച്ചു. നാൽപ്പതോളം പഞ്ചായത്തുകൾ സര്‍, മേഡം വിളികൾ ഒഴിവാക്കിയെന്നും ഇതിന് തയാറാകാത്ത മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും സമാന രീതിയിൽ പ്രതിഷേധം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3544/protest-by-calling-sare)