---
title: "നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു"
english_title: "Deathanniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354427/deathanniversary"
published_at: "2026-04-20T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5f57250652_1000198121.jpg"
keywords: []
---

# നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു

> **Lead Summary:** **കണ്ണൂർ : **കേരളാ സ്റ്റേറ്റ് എക്സ് സർവീസസ്‌ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗിൻ്റെ സ്ഥാപകനായ നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു. ലഫ്റ്റനൻ്റ് കേണൽ പി കണ്ണൻ ദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തി. തുടർന്നു ജില്ലാ പ്രസിഡണ്ട് ശ്രീവത്സരാജ് മടയമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽനടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റി യോഗത്തിൻ്റെ അവലോകനം നടത്തി. സെക്രട്ടറി നാരായണൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി വിജയൻ കെ.കെ നന്ദിയും പറഞ്ഞു.

## Article Content

**കണ്ണൂർ : **കേരളാ സ്റ്റേറ്റ് എക്സ് സർവീസസ്‌ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗിൻ്റെ സ്ഥാപകനായ നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു. ലഫ്റ്റനൻ്റ് കേണൽ പി കണ്ണൻ ദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തി. തുടർന്നു ജില്ലാ പ്രസിഡണ്ട് ശ്രീവത്സരാജ് മടയമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽനടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റി യോഗത്തിൻ്റെ അവലോകനം നടത്തി. സെക്രട്ടറി നാരായണൻ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി വിജയൻ കെ.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354427/deathanniversary)