---
title: "കണ്ണൂർ ചൊക്ലിയിൽ കാർ പുഴയിലേക്ക് വീണപകടം "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354515/kannur"
published_at: "2026-04-21T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e6ef8c4410b_IMG-20260421-WA0024.jpg"
keywords: []
---

# കണ്ണൂർ ചൊക്ലിയിൽ കാർ പുഴയിലേക്ക് വീണപകടം 

> **Lead Summary:** കണ്ണൂർ : ചൊക്ലി പാത്തിക്കലിൽ കാർ പുഴയിലേക്ക് വീണു. മോന്താലിൽ നിന്നും പാത്തിക്കൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നാണ് കാർ പുഴയിലേക്ക് വീണത്. കെ എൽ 58 യു 3552 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന മുഹമ്മദ് റാഫി, അൻവർ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പുഴയിൽ വെള്ളവും കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

## Article Content

കണ്ണൂർ : ചൊക്ലി പാത്തിക്കലിൽ കാർ പുഴയിലേക്ക് വീണു. മോന്താലിൽ നിന്നും പാത്തിക്കൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ നിന്നാണ് കാർ പുഴയിലേക്ക് വീണത്. കെ എൽ 58 യു 3552 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന മുഹമ്മദ് റാഫി, അൻവർ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പുഴയിൽ വെള്ളവും കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354515/kannur)