---
title: "യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം ജോണോ"
english_title: "Kpccpresident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354631/kpccpresident"
published_at: "2026-04-21T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e74fd205f3a_1000198349.jpg"
keywords: []
---

# യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം ജോണോ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഭരണം ലഭിച്ചാല്‍ കെപിസിസിയില്‍ അഴിച്ചുപണി നടത്തും. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മാറ്റും. ബെന്നി ബഹനാന്‍ കെപിസിസി പ്രസിഡന്റാവാണ് സാധ്യതയേറെ. റോജി എം ജോണും പരിഗണനയിലുണ്ട്.ഭരണം ലഭിച്ചാല്‍ സണ്ണി ജോസഫ് മന്ത്രിയാകും. ഇതും കൂടി മനസില്‍ കണ്ടാണ് കെപിസിസി പ്രസിഡന്റിനെ മാറ്റാനുള്ള ആലോചനകള്‍ സജീവമായത്. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനെ മാറ്റും. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശക്തനെ വിജയിച്ചാലും പരാജയപ്പെട്ടാലും മാറ്റി പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കും.നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ഡിസിസി അധ്യക്ഷന്മാരെയും മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. എറണാകുളം,പത്തനംതിട്ട, പാലക്കാട്,കോട്ടയം,മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ അദ്ധ്യക്ഷന്‍മാരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഭരണം ലഭിച്ചാല്‍ കെപിസിസിയില്‍ അഴിച്ചുപണി നടത്തും. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മാറ്റും. ബെന്നി ബഹനാന്‍ കെപിസിസി പ്രസിഡന്റാവാണ് സാധ്യതയേറെ. റോജി എം ജോണും പരിഗണനയിലുണ്ട്.ഭരണം ലഭിച്ചാല്‍ സണ്ണി ജോസഫ് മന്ത്രിയാകും. ഇതും കൂടി മനസില്‍ കണ്ടാണ് കെപിസിസി പ്രസിഡന്റിനെ മാറ്റാനുള്ള ആലോചനകള്‍ സജീവമായത്. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനെ മാറ്റും. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശക്തനെ വിജയിച്ചാലും പരാജയപ്പെട്ടാലും മാറ്റി പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കും.നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ഡിസിസി അധ്യക്ഷന്മാരെയും മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. എറണാകുളം,പത്തനംതിട്ട, പാലക്കാട്,കോട്ടയം,മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ അദ്ധ്യക്ഷന്‍മാരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354631/kpccpresident)