---
title: "കാപ്പാട് സാംസ്കാരിക വേദി കുടുംബ സംഗമവും സാംസ്കാരിക സദസ്സും"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354772/kanichar"
published_at: "2026-04-22T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8790372344_IMG-20260422-WA0140.jpg"
keywords: []
---

# കാപ്പാട് സാംസ്കാരിക വേദി കുടുംബ സംഗമവും സാംസ്കാരിക സദസ്സും

> **Lead Summary:** കണിച്ചാർ : കാപ്പാട് സാംസ്കാരിക വേദി, കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും സാംസ്കാരിക സദസും സംഘടിപ്പിച്ചു. കുടുംബ സംഗമം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. ത്രേസ്യ പോൾ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സദസ്സ് സാഹിത്യ സാംസ്കാരിക പ്രവർത്തകൻ സുനിൽ പി ഉണ്ണി കേളകം ഉദ്ഘാടനം ചെയ്തു. കാപ്പാട് സാംസ്കാരിക വേദി പ്രസിഡണ്ട് എം.വി രാജീവൻ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ചെസ്സ് അക്കാദമിയിൽ നടന്ന ചെസ്സ് മത്സര വിജയി എയ്ഞ്ചൽ മരിയ പ്രിൻസിനെ ഉപഹാരം നൽകി അനുമോദിച്ചു.

## Article Content

കണിച്ചാർ : കാപ്പാട് സാംസ്കാരിക വേദി, കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും സാംസ്കാരിക സദസും സംഘടിപ്പിച്ചു. കുടുംബ സംഗമം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ. ത്രേസ്യ പോൾ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സദസ്സ് സാഹിത്യ സാംസ്കാരിക പ്രവർത്തകൻ സുനിൽ പി ഉണ്ണി കേളകം ഉദ്ഘാടനം ചെയ്തു. കാപ്പാട് സാംസ്കാരിക വേദി പ്രസിഡണ്ട് എം.വി രാജീവൻ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ചെസ്സ് അക്കാദമിയിൽ നടന്ന ചെസ്സ് മത്സര വിജയി എയ്ഞ്ചൽ മരിയ പ്രിൻസിനെ ഉപഹാരം നൽകി അനുമോദിച്ചു.

> സെബാസ്റ്റ്യൻ മാണിക്യ താഴെ രചിച്ച "ഞാൻ കണ്ടതും ഞാൻ കേട്ടതും ഞാൻ മനസ്സിലാക്കിയതും" എന്ന പുസ്തകം സുനിൽ പി ഉണ്ണി പ്രകാശനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻറ് എൻ ജിൽസ് പുസ്തകം ഏറ്റുവാങ്ങി. സാംസ്കാരിക വേദി സെക്രട്ടറി തോമസ് കുന്നുംപുറം, ഗ്രന്ഥാലയം സെക്രട്ടറി എം വി മുരളീധരൻ, പ്രസിഡണ്ട് എൻ ജിൽസ്, ബി കെ ശിവൻ, കെ ആർ വിനോദിനി ടീച്ചർ, എം പി സജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന്, കാപ്പാട് ആർട്സ് ബ്യൂറോയുടെ സാംസ്കാരിക വിരുന്നും ഗാനസന്ധ്യയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354772/kanichar)