---
title: "നിതിൻരാജിന്റെ മരണം :  മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/354776/kannur"
published_at: "2026-04-22T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e87bf706059_Screenshot_20260422_131056_WhatsAppBusiness.jpg"
keywords: []
---

# നിതിൻരാജിന്റെ മരണം :  മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** അഞ്ചരക്കണ്ടി: നിതിൻരാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.മാർച്ചിനെ നേരിടാൻ ഒരുക്കിയ ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു . പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ കാമ്പസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി.

## Article Content

അഞ്ചരക്കണ്ടി: നിതിൻരാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.മാർച്ചിനെ നേരിടാൻ ഒരുക്കിയ ബാരിക്കേഡ് പ്രവർത്തകർ മറിച്ചിട്ടു . പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ കാമ്പസിലേക്ക് ഇരച്ചുകയറി. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി.

കോളേജിന്റെ ജനൽ ഗ്ലാസ് പ്രവർത്തകർ പൊളിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവളളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷനായി. അശ്വിൻ മതുക്കോത്ത് സ്വാഗതം പറഞ്ഞു. എം കെ വരുൺ,മിഥുൻ മാറോളി , പ്രനിൽ മതുക്കോത്ത്, മൃഥുൽ മുഴപ്പാല,നിതിൻ നടുവനാട്ട്, വി പി രാഹുൽ ,റിജിൻരാജ്, പി പ്രിൻസ്, ജിതിൻ കൊളപ്പ, രാഹുൽ മേക്കിലേരി തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിനെ നേരിടാൻ വൻ പോലീസ് സന്നാഹമാണ് കോളേജ് പരിസരത്ത് നിലയുറപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/354776/kannur)